കൊല്ലം: ഡിജിറ്റൽ വത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട പമ്പ് ഓപ്പറേറ്റർമാരെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ജലഭവന് മുന്നിലേക്ക് മാർച്ച് നടത്തും. 29ന് രാവിലെ 10ന് നടക്കുന്ന മാർച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും.
25 വർഷം വരെ കരാറടിസ്ഥാനത്ത ജോലി ചെയ്തുവരുന്നവരെയാണ് ഒഴിവാക്കിയത്. കൊല്ലം, ശാസ്താംകോട്ട, ചവറ സബ് ഡിവിഷനുകളിൽ 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |