കൊല്ലം: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വകഭേദം വന്ന വൈറസ് ബാധിതരാണെന്ന് സ്ഥിരീകരണം. ഏഴ് പേർക്ക് യു.കെ. വകഭേദവും 52 പേർക്ക് ഡെൽറ്റ വകഭേദവുമാണ് സ്ഥിരീകരിച്ചത്.
പത്തനാപുരം, പൊഴിക്കര, കാവനാട്, നെടുമ്പന എന്നിവിടങ്ങളിൽ ഒന്ന് വീതവും പരവൂരിൽ മൂന്നും യു.കെ വകഭേദവൈറസ് ബാധിതരുണ്ട്. ചവറ, നെടുവത്തൂർ, കുന്നത്തൂർ, കൊല്ലം കോർപ്പറേഷൻ, തൃക്കോവിൽവട്ടം, കലയപുരം, പരവൂർ, നെടുമ്പന, അഞ്ചൽ, കടയ്ക്കൽ, പുനലൂർ, എടത്തറ, ആയൂർ, ഇളമാട്, പിറവന്തൂർ, പത്തനാപുരം, ഉമ്മന്നൂർ, വിളക്കുടി, ചന്ദനതോപ്പ്, കുണ്ടറ മേഖലകളിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |