കൊല്ലം: ഭാഗവതസൂരി അശോക്.ബി കടവൂർ നയിക്കുന്ന ലഘുവാസദേവമനനം പഠന ക്ലാസ് രമണി.ബി. കുമാർ (യു.എസ്.എ) ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. അഖില ഭാരത ഭാഗവതസത്ര സമിതി പ്രസിഡന്റ് എസ്. നാരായണ സ്വാമി അദ്ധ്യക്ഷനായി. ആത്മബോധ യോഗാശ്രമം സ്വാമി ആത്മാരാമാനന്ദ, ആർഷ സംസ്കാര ഭാരതി രക്ഷാധികാരി കെ. ജയചന്ദ്രബാബു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ, കരിക്കോട് ശ്രീകുരുതികാമൻ ക്ഷേത്ര നാരായണീ സമിതി ആചാര്യൻ ജി. ഓമനക്കുട്ടൻ പിള്ള കടവൂർ, ശ്രീകുരുതികാമൻ ക്ഷേത്ര നാരായണീയ സമിതി കൺവീനർ ഉഷ രവി എന്നിവർ സംസാരിച്ചു. ആർഷ സംസ്കാര ഭാരതി ജില്ലാ സെക്രട്ടറി അഭിലാഷ് കീഴൂട്ട് സ്വാഗതവും ആർഷ സംസ്കാര ഭാരതി ജില്ലാ ട്രഷറർ ശ്രീജിത്ത്.കെ. നായർ കൊട്ടാരക്കര നന്ദിയും പറഞ്ഞു. എ.എസ്. മൗലികയും എ. നവനീതും ചേർന്ന് പ്രാർത്ഥന ചൊല്ലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |