SignIn
Kerala Kaumudi Online
Friday, 26 April 2024 11.04 PM IST

സരിഗമപധനിസ ഏഴാം ദിനത്തിലേക്ക്

c

കൊല്ലം: കൊവിഡ് ബാധിതരായി വീടുകളിലും ആരോഗ്യസ്ഥാപനങ്ങളിലും കഴിയുന്നവർക്കും സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കുമായി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസും മ്യൂസിക് ഈസ് അവർ പാഷൻ വാട്സാപ്പ് കൂട്ടായ്മയും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ഘടകവും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത,ആരോഗ്യ വിജ്ഞാന പരിപാടിയായ സരിഗമപധനിസ ശ്രദ്ധയാകർഷിച്ച് ഏഴാം ദിനത്തിലേക്ക് കടക്കുന്നു. ആരോഗ്യ മേഖലയിലെ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഗായകരും സംഗീതപ്രേമികളും ഉൾപ്പെടുന്ന വാട്സാപ്പ് കൂട്ടായ്മയാണ് മ്യൂസിക് ഈസ് ഔവർ പാഷൻ എന്ന സംഗീത കൂട്ടായ്മ. വിനോദകരമായ സായാഹ്നത്തിനൊപ്പം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ആരോഗ്യവിജ്ഞാന ക്ലാസുകളും ഇതോടൊപ്പമുണ്ടെന്ന് കെ.ജി.എം.ഒ എ ജില്ലാ പ്രസിഡന്റ് ഡോ. എൻ.ആർ. റീന, ജില്ലാ സെക്രട്ടറി രോഹൻരാജ്, മ്യൂസിക് ഈസ് ഔവർ പാഷൻ വാട്സാപ്പ് കൂട്ടായ്മ അഡ്മിൻമാരായ ഡോ. എസ്. അജയകുമാർ, ഡോ. ദീപ്തിലാൽ എന്നിവർ അറിയിച്ചു. ബുധൻ, ഞായർ ദിവസങ്ങളിലാണ് സൂം പ്ലാറ്റ് ഫോമിൽ രാത്രി 8 മുതൽ 9.30 വരെയാണ് പരിപാടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.