ചാത്തന്നൂർ : ഇൻഫോസിസ് മുൻ സി.ഇ.ഒ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകി വരുന്ന പ്ലസ് വൺ പഠനത്തിനുള്ള വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കുടുംബവാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയായിരിക്കണം. ശാരീരിക വൈകല്യമോ ഭിന്നശേഷിയോ ഉള്ള കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ ഗ്രേഡ് മതിയാകും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 27. ഫോൺ: 9446469046, 9387301963.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |