കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ്' പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലാ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ 'ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ' നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെയാണ് പരിപാടി. 'നാഷണൽ സർവീസ് സ്കീം, യൂത്ത് ക്ലബുകൾ, മറ്റ് യുവജന സന്നദ്ധ സംഘടനകൾ എന്നിവരുമായി ചേർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |