SignIn
Kerala Kaumudi Online
Friday, 26 April 2024 5.08 PM IST

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ലാസ്റ്റ് എന്താകുമോ !

kerala-psc

 102 ഒഴിവുകളുണ്ടായിട്ടും അഡ്വൈസ് അയയ്ക്കുന്നില്ല

കൊല്ലം: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത 102 ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ ഒന്നിൽപ്പോലും അഡ്വൈസ് അയച്ചില്ല. വിവിധ കാരണങ്ങൾ നിരത്തി നിയമനം അനന്തമായി നീട്ടുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

2018ൽ നിലവിൽ വന്ന ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ നാലിന് അവസാനിച്ചിരുന്നു. കാലാവധി അവസാനിക്കുന്നതിന് ഒരുമാസം മുമ്പ് 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കൂട്ടത്തിൽ രജിസ്ട്രേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്ത രണ്ട് ഒഴിവുകളും ഉൾപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ വകുപ്പ് തന്നെ ഈ ഒഴിവുകൾ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പേരിൽ ശേഷിക്കുന്ന ഒഴിവുകളിലെ നിയമനവും നീട്ടുകയായിരുന്നു.

കാലാവധി അവസാനിക്കുന്ന ദിവസം വരെ 42 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ മാരിടൈം ബോർഡിലെ ഒഴിവുകളുമുണ്ട്. പോർട്ട് വകുപ്പ് അടുത്തിടെയാണ് മാരിടൈം ബോർഡായി മാറിയത്. അതുകൊണ്ട് തന്നെ മാരിടൈം ബോർഡിൽ നിയമനം നൽകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളുടെ സമ്മതം വാങ്ങേണ്ടതുണ്ട്. അതിന്റെ പേരിൽ ശേഷിക്കുന്ന മറ്റ് ഒഴിവുകളിലേക്കുള്ള നിയമനവും വൈകിപ്പിക്കുകയാണ്.

 പതിവും തെറ്റിച്ചു

ജൂൺ 23നാണ് ലാസ്റ്റ് ഗ്രേഡ് സെർവെന്റ് നിയമനത്തിനുള്ള അഡ്വൈസ് ഏറ്റവും ഒടുവിൽ അയച്ചത്. സാധാരണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറാകുമ്പോൾ കൂട്ടത്തോടെ അഡ്വൈസ് അയയ്ക്കുന്നതാണ്. എന്നാൽ എൽ.ജി.എസ് നിയമനത്തിന്റെ കാര്യത്തിൽ ജില്ലയിൽ മറിച്ചാണ് സംഭവിച്ചത്. ജില്ലയിലെ എൽ.ജി.എസ് റാങ്ക് പട്ടികയിൽ നിന്നും ഇതുവരെ 495 പേർക്കാണ് നിയമനം ലഭിച്ചത്.

......................

 1968: ലാസ്റ്റ് ഗ്രേഡ് മെയിൻ ലിസ്റ്റിലുള്ളവർ

 1925: സപ്ളിമെന്ററി ലിസ്റ്റിലുള്ളവർ

 495: ഇതുവരെ നിയമനം ലഭിച്ചവർ

..............................

ആദ്യം റിപ്പോർട്ട് ചെയ്ത 60 ഒഴിവുകളിലേക്കുള്ള അഡ്വൈസ് തയ്യാറായിട്ടുണ്ട്. പിന്നീട് വന്ന ഒഴിവുകളിലേക്കുള്ള സന്നദ്ധത ആരായൽ പുരോഗമിക്കുകയാണ്. ഇതിനിടെ സംവരണ ക്രമം പാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തി. അതുകൊണ്ടാണ് നടപടി ക്രമങ്ങൾ വൈകിയത്

ജോസ് ഫ്രാൻസിസ് (പി.എസ്.സി ജില്ലാ ഓഫീസർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KERALA PSC, LAST GRADE SERVANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.