കൊല്ലം: സേവാഭാരതി മുൻ ജില്ലാ പ്രസിഡന്റ് ഡോ. ആർ. ഗോപകുമാറിന്റെ സ്മരണാർത്ഥം ബോലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം മുണ്ടയ്ക്കൽ മധുരാപുരി സേവാകേന്ദ്രത്തിൽ നടന്നു. വിവിധ വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 30 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്. ഡോ. ജി. ഹരികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കിഷോർ ഡി. കിലാനി അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി മുൻ ജില്ലാ കോ ഒാർഡിനേറ്റർ ടി.പി. രാജേന്ദ്രൻ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു. ബോലഗോകുലം മഹാനഗർ സംഘടനാ സെക്രട്ടറി ടി. തമ്പി, മീനാക്ഷി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |