SignIn
Kerala Kaumudi Online
Friday, 26 April 2024 4.15 PM IST

പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ, നെഞ്ചിടിപ്പോടെ വിദ്യാർത്ഥികൾ

plus-one

 ഇഷ്ട സ്കൂളും വിഷയവും കിട്ടാൻ ബുദ്ധിമുട്ടും

കൊല്ലം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം നാളെ രാവിലെ 9ന് പ്രസിദ്ധീകരിക്കാനിരിക്കെ, ജില്ലയിലെ വിദ്യാർത്ഥികൾ ആശങ്കയിൽ. ജില്ലയിൽ ആകെയുള്ള 26,622 പ്ലസ് വൺ സീറ്റുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളത് 34,556 പേരാണ്. മെരിറ്റ് വിഭാഗത്തിൽ 17,905 സീറ്റുകൾ മാത്രം. മറ്റുള്ളവ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ് വിഭാഗങ്ങളിലാണ്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മാത്രം എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത് 9,701 പേർക്കാണ്. ഇവരിൽ ഭൂരിഭാഗം പേരും സയൻസ് ഗ്രൂപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ മെറിറ്റ് വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ആകെ 9,647 പേർക്ക് മാത്രമേ പ്രവേശനം ലഭിക്കൂക്കുകയുള്ളൂ എന്നതും പ്രതിസന്ധിയാണ്. ചിലർ ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾക്ക് പോകുമെങ്കിലും 8,000 ത്തോളം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ ഉപരിപഠനത്തിനുള്ള അവസരം നഷ്ടമാകുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓപ്പൺ സ്‌കൂളുകളും അനുവദിക്കുകയാണെങ്കിൽ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെങ്കിലും വിദ്യാഭ്യാസ നിലവാരം എത്രത്തോളം ഉയരുമെന്നതിൽ രക്ഷിതാക്കൾക്കും ചെറുതല്ലാത്ത ആശങ്കയുണ്ട്. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിരന്തര ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചതാണ് വിദ്യാർത്ഥികളെ നിരാശരാക്കുന്നത്.

 26,622: ജില്ലയിൽ ആകെയുള്ള പ്ളസ് വൺ സീറ്റുകൾ

 34,556: അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം

ട്രയൽ അലോട്ട്മെന്റ്

 സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്

 www.admission.dge.kerala.gov.in ലിങ്കിൽ Click for Higher Secondary Admissionൽ ലോഗിൻ ചെയ്യുക

 കാൻഡിഡേ​റ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം

 റിസൾട്ട് പരിശോധിക്കാൻ സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ
 അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈ​റ്റിൽ

 16ന് വൈകിട്ട് 5 വരെ അലോട്ട്‌മെന്റ് ലിസ്​റ്റ് പരിശോധിക്കാം

 തിരുത്തലുകൾക്ക് കാൻഡിഡേ​റ്റ് ലോഗിനിലെ Edit Application ലിങ്ക് ഉപയോഗിക്കാം

 തെ​റ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും

ജില്ലയിൽ

 എസ്.എസ്.എൽ.സി വിജയിച്ചവർ: 30,849

 മുഴുവൻ വിഷയത്തിനും എ പ്ലസ്: 9,701

 സയൻസ് ഗ്രൂപ്പ് സീറ്റുകൾ (മെറിറ്റ്): 9,647

................................

 സി.ബി.എസ്.ഇ വിജയിച്ചവർ: 2,518

 ഐ.സി.എസ്.ഇ: 631

 മറ്റുള്ളവർ: 558

............................

വിഷയം, മെറിറ്റ്, നോൺ മെറിറ്റ്, സ്പോർട്സ് (സീറ്റെണ്ണം)

 സയൻസ്: 9647- 5216- 273

 ഹ്യുമാനിറ്റിസ്: 3386- 1175- 89

 കോമേഴ്‌സ്: 4872- 1836- 128

വിഷയം, സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌, ആകെ (ബാച്ചുകൾ)

 സയൻസ്: 106- 142- 55- 303

 ഹ്യുമാനിറ്റിസ്: 39- 47- 07- 93

 കോമേഴ്‌സ്: 59- 63- 15- 137

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, PLUS ONE ADMISSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.