കൊല്ലം: രാജ്യത്തെ ഒമ്പത് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ ഇ.എസ്.ഐ പദ്ധതിയിൽ അംഗമായ തൊഴിലാളികളുടെ മക്കൾക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കൊല്ലം ജില്ലയിലെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ മാത്രം 38 സീറ്റുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സഹായങ്ങൾക്കുമായി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നു മാത്രം അൻപതിൽപരം വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞവർഷം മെഡിക്കൽ പ്രവേശനം ഐ.പി ക്വാട്ടയിൽ ലഭിച്ചത്. നേരത്തെ ഐ.പി ക്വാട്ട പിൻവലിക്കാൻ തീരുമാനം ഉണ്ടായപ്പോൾ കേരള സ്റ്റേറ്റ് കാഷ്യൂ കോർപ്പറേഷന്റെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ക്വാട്ട പുനസ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹെൽപ് ഡെസ്ക് നമ്പർ: 9947449677, 9745059005 (വൈകിട്ട് 5 മുതൽ 7 വരെ). ഇ- മെയിൽ citukollam@gmail.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |