കൊല്ലം : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 20ന് രാവിലെ 10ന് ധർണ നടത്താൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ എ.എ. അസീസ്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, എ. യൂനുസ് കുഞ്ഞ്, ജി. രാജേന്ദ്രപ്രസാദ്, മോഹനൻപിള്ള, കല്ലട ഫ്രാൻസിസ്, റാം മോഹൻ, സുധാകരൻ പള്ളത്ത്, സലിം ബംഗ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |