കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദ കോഴ്സുകളിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒഴിവുണ്ട്. എയ്ഡഡ് വിഭാഗത്തിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലും സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ്, ബി.കോം കോ ഓപ്പറേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ എന്നീ വിഷയങ്ങളിലുമാണ് ഒഴിവുകളുള്ളത്. ഫാത്തിമാ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എ.സ്.സി/എസ്.ടി വിദ്യാർത്ഥികൾ 2021 സെപ്തംബർ 22 ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |