കൊല്ലം: ഹൈദരാബാദ് ആസ്ഥാനമായ ഹാർട്ട്ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റ്, ശ്രീരാംചന്ദ്ര മിഷൻ, യുനെസ്കോ എം.ജി.ഐ.ഇ.പി, യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്റർ ഫോർ ഇന്ത്യ ആൻഡ് ഭൂട്ടാൻ എന്നിവർ സംയുക്തമായി നടത്തുന്ന ഉപന്യാസ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. 14-18, 19-25 വയസുകളിലെ രണ്ടുവിഭാഗമായാണ് മത്സരം. 'കരുണ" എന്നതാണ് വിഷയം. ഹൃദയത്തെ സ്പർശിച്ച സ്വന്തം അനുഭവമോ മറ്റുള്ളവരുടെ അനുഭവങ്ങളോ ചുറ്റുപാടുകളെ കുറിച്ചോ എഴുതാം. ഇംഗ്ലീഷ് ഉൾപ്പെടെ 6 വിദേശഭാഷകളിലും മലയാളം, തമിഴ് ഉൾപ്പെടെ 9 പ്രാദേശിക ഭാഷകളിലും രചനകൾ അയയ്ക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് heartfulness.org/education/essay-event/ എന്ന ലിങ്കിൽ പ്രവേശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |