പുനലൂർ : തെന്മല കേന്ദ്രീകരിച്ച് പുതിയ ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുളള സംഭവങ്ങളുണ്ടായാൽ പുനലൂർ, കടയ്ക്കൽ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം രക്ഷാപ്രവർത്തകർ എത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |