ഓയൂർ: തുടർച്ചയായ മഴയിൽ ഓയൂർ മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിഭൂമികൾ വെള്ളത്തിനടിയിലായതോടെ കാർഷിക വിളകൾ പലതും നശിച്ചു. ഓയൂർ പാതിരിയോട് വീട്ടിൽ പ്രേംകുമാറിന്റെ വീടിന്റെ അടുക്കള പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളും നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ഓയൂർ, വെളിനല്ലൂർ, പൂയപ്പള്ളി, നെല്ലിക്കുന്നം, വെളിയം, നെടുമൺകാവ്, മീയ്യണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആറുകളും, തോടുകളും നിറഞ്ഞൊഴുകിയത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |