കൊല്ലം: സി.പി.എം കൊല്ലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് 4.30ന്
കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ചരിത്രകാരൻ ഡോ. കെ.എൻ. ഗണേശ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ അദ്ധ്യക്ഷനാകും. മതരാഷ്ട്ര നിർമ്മിതിയും ചരിത്രത്തിന്റെ അപനിർമ്മിതിയും എന്നതാണ് വിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |