കൊല്ലം: 2019 ൽ നടന്ന കല്ലട ജലോത്സവത്തിലെ വിജയികൾക്ക് സമ്മാനത്തുകയും ബോണസും വിതരണം ചെയ്യും. ജില്ലാ കലക്ടർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമ്മാനത്തുകയും ബോണസും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കാൻ കൊല്ലം താലൂക്ക് തഹസിൽദാർക്ക് നിർദേശം നൽകി.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ, എ. ഡി. എം. എൻ. സാജിതാ ബീഗം, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |