പുനലൂർ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പത്തനാപുരം താലൂക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യങ്കാവിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും റിലീഫ് കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പത്തനാപുരം താലൂക്ക് ബ്രാഞ്ച് കമ്മിറ്റി ചെയർമാൻ ഡോ.കെ.ടി.തോമസ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറി വി. വിഷ്ണുദേവ്, ഖജാൻജി ഐക്കര ബാബു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |