ചവറ: കോവിൽത്തോട്ടം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പ് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരസ്പര സഹകരണത്തോടെയും സഹായത്തോടെയും മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂ എന്നും പ്രളയം, കൊവിഡ് എന്നിവ വന്നപ്പോൾ ഇത് നമുക്ക് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജോൺസൺ പീറ്റർ കാർഡോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലിൻസി ലിയോൺ, ഫാദർ പ്രേം ഹെൻട്രി, പ്രിൻസിപ്പൽ സിസ്റ്റർ ശാലിനി മേരി, പി.ടി.എ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ, എൻ.എസ്.എസ് ഉപദേശക സമിതി അംഗം യോഹന്നാൻ ആന്റണി, പ്രോഗ്രാം ഓഫീസർ ആർ. രാജി രാജഗോപാൽ, വാളണ്ടിയർ ലീഡർ എസ്. ജിതിൻ വിഗ്നേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |