കൊല്ലം: കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയിൽ തുടക്കം. സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എം. മുകേഷ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യദിനത്തിൽ ജില്ലയിൽ 5200 കൗമാരക്കാർ വാക്സിൻ സ്വീകരിച്ചു. ആഴ്ചയിൽ ആറ് ദിവസം കുട്ടികൾക്കുള്ള കോവാക്സിൻ വിതരണത്തിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും വാക്സിനേഷൻ കൗണ്ടറുകളും പ്രവർത്തിക്കുന്നു. കൊവിൻ പോർട്ടൽ/ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കാം എടുക്കാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |