പോരുവഴി: ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഉൾപ്പെടെ 5 റെക്കാഡ് ബുക്കുകളിൽ ഇടംനേടി മൂന്നു വയസുകാരി. ശാസ്താംകോട്ട മുതുപിലാക്കാട് ഭരണിക്കാവിൽ കിഴക്കേതിൽ ഐഷാനി വി.അമലാണ് നാടിന്റെ അഭിമാനമായത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്, ബ്രിട്ടീഷ് വേൾഡ് റെക്കാഡ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്.
30 മിനിറ്റ് കൊണ്ട് 106 ജിഗസൗ പസിലുകൾ പരിഹരിച്ചാണ് ഇ കൊച്ചു മിടുക്കി ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്.
കമ്പ്യൂട്ടർ എൻജിനീയർ അമൽ മഹേന്ദ്രന്റെയും തിരുവനന്തപുരം ടെക്നോപാർക്കിൽ സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ ദേവി വൈഷ്ണവിയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |