കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അദ്ധ്യയന വർഷത്തിലേക്കുള്ള അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പാനൽ തയ്യാറാക്കുന്നതിന് 3, 4 തീയതികളിൽ വിദ്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. 3ന് പ്രൈമറി ടീച്ചർ, പി.ജി.ടി (കോമേഴ്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്), ടി.ജി.ടി (സോഷ്യൽ സയൻസ്), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, മലയാളം ടീച്ചർ, യോഗ, ആർട്ട് പരിശീലകർ എന്നീ തസ്തികകളിലേക്കും 4ന് പി.ജി.ടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി), ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മാത്സ് ആൻഡ് സയൻസ് (ബയോളജി), നഴ്സ്, കൗൺസിലർ, ഡോക്ടർ എന്നീ തസ്തികകളിലേക്കും രാവിലെ 9 മുതൽ ഇന്റർവ്യൂ നടക്കും. വെബ് സൈറ്റ്: https://kollam.kvs.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |