കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിൽ 12ന് ലോക് അദാലത്ത് നടക്കും. പിഴയൊടുക്കി തീർക്കാവുന്ന കേസുകൾ തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാത് കോടതികളുമായി ബന്ധപ്പെടണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ അറിയിച്ചു. ഫോൺ: കൊല്ലം-8848244029, കൊട്ടാരക്കര: 8075670019, കരുനാഗപ്പള്ളി: 9446557589, പത്തനാപുരം: 8547735958, കുന്നത്തൂർ: 9447303220.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |