കൊല്ലം: സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്ലാന്റേഷനുകൾ, കർഷകർ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് കശുഅണ്ടി സംസ്കരണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നാടൻ തോട്ടണ്ടി വാങ്ങാനുള്ള ഏറ്രവും ഉയർന്ന വില 105 രൂപയായി സർക്കാർ നിശ്ചയിച്ചു. സർക്കാർ നിയോഗിച്ച വില നിർണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. 105 രൂപയ്ക്ക് സ്ഥാപനങ്ങൾക്ക് തോട്ടണ്ടി വാങ്ങാം. വാഹനക്കൂലി അടക്കമുള്ള ചെലവുകൾ വാങ്ങുന്നവർ വഹിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |