മൂന്നാർ: സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മൂന്നാറിൽ അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്കേറ്റു. അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ജീന (20), ജെബി (37), മഹേഷ് (28), ഗോകുൽ (28), പ്രദീപ് (30), തോമസ് മോഹൻ (37), രാഹുൽ (20), അജ്ഞിത (21), നന്ദൻ (20), വിൻസി (20), ലിനി (20), സിൽദയി (28), സിബീന (20), ഷീന (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കൊരണക്കാട് ഫോട്ടോ പോയിന്റിന് സമീപമുള്ള കൊടും വളവിലായിരുന്നു അപകടം. അപകട സമയത്ത് ഡ്രൈവർ പ്രകടിപ്പിച്ച സമചിത്തതയാണ് ദുരന്തം ഒഴിവാക്കിയത്. ഇറക്കം ഇറങ്ങുന്നതിനിടയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് മനസിലാക്കിയ ഡ്രൈവർ ഗോഗുൽ തുളസീധരൻ മൺതിട്ടയിലൂടെ കയറ്റി മരത്തിൽ ഇടിച്ച് നിറുത്താൻ ശ്രമിച്ചു. ഇതു കാരണം ബസ് മറിയാതെ ചെരിവിൽ തങ്ങി നിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |