SignIn
Kerala Kaumudi Online
Thursday, 19 September 2024 3.06 AM IST

നിരത്തിൽ കണ്ണ് തുറന്ന് 'ബുദ്ധി"യുള്ള കാമറകൾ

Increase Font Size Decrease Font Size Print Page
camera

കൊല്ലം: നിരീക്ഷണ കാമറകൾ കാണുമ്പോൾ ആക്സിലേറ്ററിൽ നിന്ന് കാലെടുക്കുന്ന വിരുതന്മാർ സൂക്ഷിക്കുക, നിരത്തിൽ കണ്ണ് തുറന്നിരിപ്പുണ്ട് 'ബുദ്ധി"യുള്ള കാമറകൾ. ഒളിച്ചുകളിച്ചാൽ കുടുങ്ങുമെന്ന് ഉറപ്പ്.

സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകൾ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം നിലവിൽ വന്നു. ജില്ലയിൽ 50 കാമറകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 80 കേന്ദ്രങ്ങളിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ സ്ഥാപിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ കാമറകൾക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ കാമറകൾ പൂർണമായും പ്രവർത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ 700 കാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കെൽട്രോണിനാണ് പദ്ധതി നിർവഹണ ചുമതല.

സമയം കണക്കാക്കി കുടുക്കും

1. നിരീക്ഷണ കാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം വിശകലനം ചെയ്ത് അമിതവേഗം കണ്ടെത്തും

2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനം

3. ഓട്ടോമാ​റ്റിക്കായി നിയമലംഘനം പിടികൂടുന്ന കാമറകൾ രാജ്യത്ത് ആദ്യം

4. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസമാകില്ല

5. ഹെൽമ​റ്റ് ഇല്ലാതെയും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കുടുങ്ങും

6. കൺട്രോൾ റൂമിലെ കമ്പ്യൂട്ടറുകളിൽ നിയമലംഘകർക്കുള്ള പിഴയുടെ ചെല്ലാൻ ഓട്ടമാ​റ്റിക്കായി തയ്യാറാകും

7. 800 മീ​റ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ഒപ്പിയെടുക്കും

8. കാമറ സ്ഥാപിച്ചിട്ടുള്ളത് നാല് മീ​റ്റർ ഉയരത്തിലുള്ള തൂണുകളിൽ

9. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്തി സീ​റ്റ് ബെൽ​റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം നൽകും.

10. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും പിടികൂടും

ഹെൽമെറ്റില്ലേൽ ലൈസൻസ് പോകും

ഹെൽമെ​റ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെ കണ്ടെത്തി തത്സമയവിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈ​റ്റിലേക്ക് നൽകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്ക് പിഴത്തുക എസ്.എം.എസായെത്തും. ഇതേസമയം കൊച്ചിയിലെ വെർച്വൽ കോടതിയിലേക്കും വിവരങ്ങൾ കൈമാറും. രണ്ടാമത് കു​റ്റം ആവർത്തിച്ചാൽ പിഴത്തുക 1000 രൂപയാകും. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

സംസ്ഥാനത്ത് എ.ഐ കാമറകൾ: 700

ജില്ലയിൽ: 80

ഇതുവരെ സ്ഥാപിച്ചത്: 50

""

നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ തിരിച്ചറിഞ്ഞ് അപ്പപ്പോൾ തന്നെ ശിക്ഷ വിധിക്കുന്ന സംവിധാനമാണ് കാമറകളിലുള്ളത്.

മോട്ടോർ വാഹന വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.