കൊല്ലം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊല്ലം സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ട്രഷറർ ജി. കാർത്തികേയനും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി. സജീവനും വരവ് ചെലവ് കണക്ക് ട്രഷറർ എസ്. ഷാജിയും അവതരിപ്പിച്ചു. ഭാരവാഹികളായി എം. സരസ്വതി അമ്മാൾ (പ്രസിഡന്റ്), ജി. സജീവൻ (സെക്രട്ടറി), എസ്. ഷാജി (ട്രഷറർ), നൂർജഹാൻ, കെ. സുരേന്ദ്രൻ, വി. രവീന്ദ്രൻ, എസ്. വിജയൻ (വൈസ് പ്രസിഡന്റ്), കെ. അരവിന്ദാക്ഷൻ, എസ്. രവീന്ദ്രൻ, ഉല്ലാസ്, ഹേമചന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |