കൊല്ലം: എൻ.സി.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 10ന് കൊട്ടാരക്കര നാഥൻ ഓഡിറ്റോറിയത്തിൽ ജില്ലാ നേതൃസംഗമം നടക്കും. ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ, സംസ്ഥാനതല ഭാരവാഹികൾ, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, പോഷക സംഘടാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന
യോഗം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എൻ.സി.പി ദേശീയവർക്കിംഗ് കമ്മറ്റി അംഗം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാജനറൽ സെക്രട്ടറി വി.എസ്.ഉണ്ണിത്താൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |