കൊല്ലം: കേരള സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജിൽ ചലച്ചിത്രതാരം ഫെമിന ജോർജ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ഗോപീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ഐഷാ ബാബു അദ്ധ്യക്ഷയായി. സർവകലാശാല സെനറ്റ് അംഗം അലീന, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ദൃശ്യ, സ്വാഗത സംഘം എക്സി. അംഗങ്ങളായ അശ്വിൻദേവ്, മിഥുൻ സഹദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |