കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മേയ് 3ന് കൊട്ടാരക്കര ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷനാകും. കെ.ജെ. സിദ്ദിഖ്, ചവറ കെ.എസ്. പിള്ള, കെ. ഓമനക്കുട്ടൻ നായർ, താമരക്കുടി രാജശേഖരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. സെക്രട്ടറി കെ. രാജേന്ദ്രൻ, കെ. ശിവശങ്കരൻ നായർ, കെ. ഹർഷകുമാർ, ബിന്ദു.ജി. നാഥ്, ആർ. രശ്മി, വി.എസ്. ജനാർദ്ദനൻ ഉണ്ണിത്താൻ, മേദിനി ശ്രീധരൻ എന്നിവർ സംസാരിക്കും. 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |