SignIn
Kerala Kaumudi Online
Friday, 26 April 2024 1.21 PM IST

സീനിയർ കമ്പഡി ചാമ്പ്യൻഷിപ്പ്

kabadi

കൊല്ലം: സംസ്ഥാന ഒളിമ്പിക്സ് സീനിയർ കമ്പഡി ചാമ്പ്യൻഷിപ്പ് മേയ് 6 മുതൽ 8 വരെ കടപ്പാക്കട സ്പോട്സ് ക്ലബിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 28 ടീമുകളും 365 പുരുഷ- വനിതാ താരങ്ങളും പങ്കെടുക്കും. ഒഫീഷ്യൽസ് ഉൾപ്പെടെ 400 ഓളം ആളുകൾ ഉണ്ടാവും. 6ന് വൈകിട്ട് 4.30ന് ചിന്നക്കട ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് മാർച്ച് പാസ്റ്റും ഘോഷയാത്രയും ആരംഭിക്കും. ക്ളബ് ഗ്രൗണ്ടിലെ സ്വരലയ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കായിക താരങ്ങളെ വരവേൽക്കും. ദേവരാജൻ ഫൗണ്ടേഷന്റെ ഗായകസംഘം സംഗീത വരുന്നൊരുക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഏഷ്യൻ കബഡി താരങ്ങളായ റോസ് മേരി, ജഗദീഷ് കുമ്പള എന്നിവരെ ആദരിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 8ന് നടക്കും. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, ജെ. ചിഞ്ചു റാണി, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർെ പങ്കെടുക്കും. ചാമ്പ്യൻഷിപ് ലോഗോ ഇന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പ്രകാശനം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ ഡോ. ജി. രാജ് മോഹൻ, അഡ്വ. ജി. സത്യബാബു, ആർ.എസ്. ബാബു, എ. ശ്യാം, ഡി. അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERSL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.