പരവൂർ: രാത്രിയിൽ കടയടച്ച് വീട്ടിലേക്കു മടങ്ങാനിറങ്ങിയ വ്യാപാരിയെ അഞ്ചംഗ സംഘം മർദ്ദിച്ചു. ഒല്ലാൽ റെയിൽവേ ഗേറ്റിനു സമീപം ജ്യൂസ് കട നടത്തുന്ന കലയ്ക്കോട് ദേവീകൃപയിൽ സുഭാഷിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാറിൽ രണ്ടുപേർ കടയിലെത്തി സിഗററ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് സുഭാഷ് പറയുന്നു. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |