പുനലൂർ: കെ.എസ്.ആർ ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകർത്ത യുവാവിനെ പുനലൂർ പൊലീസ് പിടികൂടി. ഭരതീപുരം സ്വദേശിയായ മണിക്കുട്ടനെയാണ് പിടികൂടിയത്. ഇന്നലെ സന്ധ്യയോടെ പുനലൂർ ഡിപ്പോയിലായിരുന്നു സംഭവം. കായംകുളം -പുനലൂർ ബസിൽ കയറിയിരുന്ന ഇയാൾ മദ്യ ലഹരിയിൽ ബഹളം വച്ചു. ഇത് കണ്ട ജീവനക്കാർ ബസിൽ നിന്ന് ഇറക്കിവിട്ടതിന്റെ വൈരാഗ്യത്തിൽ മുന്നിലെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയായിരുന്നു. സംഭവം കണ്ട സെക്യൂരിറ്റി ജീവനക്കാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ പുനലൂർ പൊലീസിൽ പരാതി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |