കൊല്ലം: എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് അറിയിച്ചു. രാവിലെ 9.30ന് ദേശീയ പ്രസിഡന്റ് ശരദ് പവാർ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അദ്ധ്യക്ഷനാകും. ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ, നിയമസഭാകക്ഷി നേതാവ് തോമസ്.കെ.തോമസ് എന്നിവർ സംസാരിക്കും. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, ദേശീയ സമിതി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |