കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന തല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും 31ന് രാവിലെ 12 ന് പുനലൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
1140 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. പുനലൂർ നിയോജകമണ്ഡലത്തിൽ നിന്ന് 718, പത്തനാപുരത്തുനിന്ന് 195, മറ്റു താലൂക്കുകളിൽ നിന്നായി 225 പട്ടയങ്ങളും ഇതിൽ ഉൾപ്പെടും.
റവന്യു മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാവും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചു റാണി എന്നിവർ സന്നിഹിതരാകും. പി.എസ്. സുപാൽ എം.എൽ.എ ചെയർമാനും ജില്ലാ കലക്ടർ അഫ്സാന പർവീൺ കൺവീനറുമായ 500 അംഗ സംഘാടകസമിതി രൂപീകരിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |