കൊട്ടാരക്കര: വൃദ്ധയെ ആക്രമിച്ച് രണ്ട് പവന്റെ മാല കവർന്ന യുവാവ് അറസ്റ്റിൽ. തൃക്കണ്ണമംഗൽ സി.പി.കുന്ന് ലക്ഷം വീട്ടിൽ അനിമോനെയാണ് (23) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇ.ടി.സി കല്ലുവാതുക്കൽ വിപിൻ ഭവനിൽ ശാമുവലിന്റെ ഭാര്യ ത്രേസ്യാമ്മയെയാണ് (86) ആക്രമിച്ചത്. 27ന് രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ അനിമോൻ ത്രേസ്യാമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചാണ് മാല കവർന്നത്. പരിക്കേറ്റ ത്രേസ്യാമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുനലൂരിൽ നിന്നാണ് പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |