കൊല്ലം: നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കേടായ 300 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ബോട്ടുടമകളുടെ സ്റ്റോറിലും ലേല ഹാളിലും സൂക്ഷിച്ചിരുന്ന അയല, കൊഴുവ, ചാള മത്സ്യങ്ങളാണ് പിടികൂടിയത്. ഇന്നലെ രാവിലെ 4.30 ഓടെയായിരുന്നു പരിശോധന. ആവശ്യമായ അളവിൽ ഐസ് ഉപയോഗിക്കാതെയാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എസ്. അജി നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |