പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന സമ്പൂർണ ജലശുചിത്വം പദ്ധതിയായ തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ പഞ്ചായത്ത് തല ജല നടത്തം പള്ളിക്കലാറിന്റെ തീരത്ത് നടത്തി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ദിലീപ്, ശ്രീലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി സംഗീത, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൺ നിഷ, കോർഡിനേറ്റർ മിഥുല, പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |