കൊല്ലം: കഴിഞ്ഞ സാമ്പത്തിക വർഷം 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി പി.രാജീവ് പറഞ്ഞു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സ്ഥാപിച്ച പോളിമർ ഇൻസുലേറ്റർ നിർമ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും നവീകരിച്ച സ്റ്റാർട്ടർ യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രീതിയിൽ എൽ.ഇ.ഡി തെരുവുവിളക്കുകളുടെ വിതരണവും പരിപാലനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അംഗീകാരവും മന്ത്രി വിതരണം ചെയ്തു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |