ചാത്തന്നൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് അവശ്യപ്പെട്ട് ചിറക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.ആർ. അനിൽകുമാർ, കൺവീനർ എസ്.വി. ബൈജുലാൽ, വൈസ് പ്രസിഡന്റ് വിനോദ് പാണിയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുബി പരമേശ്വരൻ, മേരി റോസ്, യൂത്ത് കോൺഗ്രസ് നേതാവ് നന്ദു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |