കൊല്ലം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിലൂടെ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. സാങ്കേതിക തടസം ഉള്ളതിനാൽ പിഴ ഈടാക്കുന്ന
നടപടികൾ ഒരാഴ്ച കൂടി വൈകും.
കെൽട്രോണിന്റെ സോഫ്ട്വെയർ, കേന്ദ്ര സർക്കാരിന്റെ ഇ- ചെലാൻ സോഫ്ട്വെയറുമായി ലിങ്കാകാത്തതാണ് പിഴ ഈടാക്കുന്നതിനുള്ള തടസം. കഴിഞ്ഞ മേയ് ഒന്ന് മുതൽ കാമറകൾ പ്രവർത്തിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം.
തിരുവനന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിനെ ബന്ധിപ്പിച്ച് എല്ലാ ജില്ലകളിലും ജില്ലാതല കൺട്രോൾ റൂമുകളുമുണ്ട്. കൊട്ടാരക്കരയിലാണ് ജില്ലയിലെ കൺട്രോൾ റൂം. ജില്ലയിൽ 51 കാമറകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |