കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നടത്തും.
എസ്.സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ 40 വയസിന് താഴെയുള്ള തിരഞ്ഞെടുത്ത 25 യുവതി - യുവാക്കൾക്ക് സ്റ്റൈപ്പന്റോട് കൂടി 20 മുതൽ ആഗസ്റ്റ് ആറുവരെ കളമശേരി കീഡ് കാമ്പസിൽ പരിശീലനം നൽകും. 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04842532890, 2550322, 9605542061.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |