SignIn
Kerala Kaumudi Online
Friday, 26 April 2024 1.28 PM IST

എ.ഐ.എസ്.എഫ് കളക്ടറേറ്റ് മാർച്ച്

aisf

കൊല്ലം: അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുക, കലാലയങ്ങളിൽ സംഘടന സ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുക, സർവകലാശാല ഫീസ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എ.ഐ.എസ്.എഫ് അവകാശ പത്രിക സമർപ്പിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനന്തു എസ്.പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.എൽ.അനുരാജ്, രാഹുൽ രാധാകൃഷ്ണൻ, ജോബിൻ ജേക്കബ്, മുഹമ്മദ് നാസിം, അർജുൻ പാരിപ്പള്ളി, വി.ബി.ഗൗരി, ശ്രീജിത്ത് സുദർശനൻ, സുജിത്ത് കുമാർ, യദു കരീപ്ര, കൃഷ്ണപ്രിയ, എം.ഡി.അജ്മൽ എന്നിവർ നേതൃത്വം നൽകി. എ.അധിൻ സ്വാഗതവും വി.ബി.ഗൗരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.