കൊല്ലം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നൂറ് കണക്കിന് കായിക പ്രേമികൾ പങ്കെടുത്ത ദേശിംഗനാട് ബാക്ക് വാട്ടർ മരത്തോൺ കായിക മാമാങ്കം ഡി.ബി.എം 2022 ഉജ്ജല വിജയമായി.
21 കിലോമീറ്റർ ഹാഫ് മാരത്തോൺ രാവിലെ അഞ്ചിന് കൊല്ലം സബ് കളക്ടർ ചേതൻ കുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ ഓട്ടം രാവിലെ 5ന് എ.സി.പി സോണി ഉമ്മൻ കോശി ഫ്ലാഗ് ഓഫ് ചെയ്തു. പ്രദേശ വാസികളും വനിതകളും പങ്കെടുത്ത അഞ്ച് കിലോമീറ്റർ റൺ 7ന് എം.നൗഷാദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |