കൊല്ലം: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ നിരവധിതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്തിയ യുവാവ് അറസ്റ്റിൽ.
കൊറ്റങ്കര മാമൂട് മഞ്ജുഭവനിൽ നിന്ന് പെരിനാട് ഇടവട്ടം ചൂഴൻചിറ വയലിൽ ഫാത്തിമ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തു നായരാണ് (22) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ആറുമാസം മുമ്പാണ് സംഭവം. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ വിവരം പുറത്തുപറഞ്ഞതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 2019ൽ സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് കുണ്ടറ പൊലീസാണ് കേസെടുത്തത്. അഞ്ചാലുംമൂട് പൊലീസ് എസ്.എച്ച്.ഒ സി. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, റഹിം, സി.പി.ഒ റോസി സേവ്യർ എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |