കൊല്ലം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ കൊടിക്കുന്നിൽ സുരേഷ് എം.പിയോടൊപ്പം 14ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും. മൺറോത്തുരുത്ത്, ശാസ്താംകോട്ട, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, ചങ്ങനാശേരി സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും. യാത്രക്കാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. 14ന് രാവിലെ 9ന് മൺറോതുരുത്ത്, 10ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |