കൊല്ലം: മങ്കി പോക്സ് സ്ഥിരീകരിച്ചിട്ടും ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ കാട്ടിയ അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. രോഗിയാണെന്ന് അറിഞ്ഞിട്ടും ആശുപത്രി അധികൃതരോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ആംബുലൻസ് നൽകാതെ രോഗിയെ വന്ന വാഹനത്തിൽത്തന്നെ അയച്ചത് ഗുരുതരമായ വീഴ്ചയാണ്. ഇതു സംബന്ധിച്ച് കളക്ടർ നടത്തിയ വാർത്താ സമ്മേളനം പ്രക്ഷേപണം ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും അറിഞ്ഞു. ഗുരുതരമായ രോഗം ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |