കൊല്ലം : നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി കാരക്ടർ മോഡലിംഗ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് ശ്രദ്ധേയം. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പേരാണ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാക്യാമ്പിൽ പങ്കാളികളായത്.
കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ആമുഖപ്രഭാഷണം നടത്തി.
സമാപന ദിവസമായ ഇന്ന് വൈകുന്നേരം 3.30 ന് മന്ത്രി വി.ശിവൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. തുടർന്ന്
പരിശീലനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദർശനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |