കാെല്ലം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ധർണ ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർലാൽ, എം. പ്രവീൺകുമാർ, എഡ്വേർഡ് പരിച്ചേരി, മിനി സത്യൻ, എം.പ്രജാത എന്നിവർ സംസാരിച്ചു. നെടുവത്തൂർ ചന്ദ്രശേഖരൻ, ടി.ഉഷ, കരീപ്ര തുളസി, ഇ.ടി.ബാബു, എസ്.മണിമോഹനൻ നായർ, ആശ്രാമം ബാബുക്കുട്ടൻ, ഫാത്തിമ, ഷിബു കുണ്ടറ, ടി.ശ്രീകുമാർ, സുഗുണൻ, ചക്രപാണി, അജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |