കൊല്ലം: പട്ടത്തിന്റെ നൂലിൽ കുരുങ്ങി ഉയരമുള്ള മാവിൽ കുടുങ്ങിയ പരുന്തിന് രക്ഷകരായി ചാമക്കട അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ പത്തോടെയാണ് തങ്കശേരി പി.ഡബ്ള്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം കെട്ടിടത്തിന് സമീപത്തെ മരത്തിൽ കുടുങ്ങിയ നിലയിൽ പരുന്തിനെ കണ്ടെത്തിയത്. പ്രദേശവാസികൾ അഗ്നിരക്ഷാനിലയത്തിൽ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ബി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ബി. യേശുദാസ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രസാദ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ രതീഷ്, അനീഷ് പ്ലാസിഡ്, കൃഷ്ണനുണ്ണി, സേതുനാഥ്, ഡ്രൈവർമാരായ നിഷാദ്, സൂര്യകാന്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |